വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007

എനിക്ക്‌ നിന്നോട്‌ വല്ലാതെ ഇഷ്ടം തോന്നുന്നു
ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം
ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്‌
ആവാന്‍ വഴിയില്ല
കാരണം ഇഷ്ടം എനിക്ക്‌ മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ

എനിക്ക്‌ പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു
അപ്പോഴൊക്കെ എനിക്കു വേദന തോന്നുന്നു
ഇതിനെയാണോ വിരഹമെന്ന്‌ പറയുന്നത്‌
ആവാന്‍ വഴിയില്ല
കാരണം വേദന എനിക്കു മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ

2 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ