വ്യാഴാഴ്‌ച, മേയ് 10, 2007

നിന്റെ കവിതയിലെ പ്രണയം

നിന്റെ കവിതയിലെ പ്രണയം
നിന്റെ ചിന്തകളിലെ വിരഹം

നിന്റെ കാത്തിരിപ്പിന്റെ മൌനം

അതു ഞാനായിരുന്നോ ?


നിന്റെ മിഴിയിണ നനഞ്ഞതും

നിന്റെ ഉള്ളം പിടഞ്ഞതും

നിന്റെ വൃന്ദാവനം പൂത്തതും

അതും എനിക്കായിരുന്നുവോ ?


നിന്റെ വരികളിലെവിടെയോ

പറയാന്‍ മറന്ന പ്രണയം

അതിലലിഞ്ഞു പോയൊരു നാദം

അതു ഞാനായിരുന്നുവോ ?