തിങ്കളാഴ്‌ച, ജൂലൈ 05, 2010

വീണ്ടും ബ്ലോഗ്ഗ് ദിനങ്ങള്‍

അങ്ങനെ നീണ്ട മുടിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ബ്ലോഗ്ഗെഴുതാന്‍ തുടങ്ങുന്നു. മറ്റു ചില മുട്ടന്‍ ബ്ലോഗ്ഗര്‍മാരെ പോലെ ബ്ലോഗ്ഗെഴുതി എഴുതി മലയാള ഭാഷയെ പരിപോഷിപ്പിച്ചു കളയാം എന്നാ വ്യാമോഹം കൊണ്ടൊന്നുമല്ല, ചുമ്മാ എഴുതണമെന്നു തോന്നി, എഴുതി. പിന്നെ ഈയിടെ ചില ബ്ലോഗ്ഗുകള്‍ വായിച്ചപ്പോള്‍ സ്വന്തംമായി ഒരു കമ്പ്യൂട്ടറും, കനെക്ഷനും ഇമെയില്‍ ഐഡി ഉം ഉള്ള ഏതു കൂതറക്കും [ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടില്ല ] ഇറക്കാവുന്ന ഒരു സംഭവമായി ഇത് മാറി എന്ന് തോന്നി. ഇനി ഒരു വീണ്ടു വിചാരം ഉണ്ടാകുന്നതു വരെ ഞാന്‍ എഴുത്തും. എഴുതി തകര്‍ക്കും , ബാക്കി ബ്ലോഗ്ഗര്‍മാര്‍ ജാഗ്രതൈ . ഇനി നിങ്ങള്‍ അരി വാങ്ങാന്‍ വേറെ വഴി നോക്കിക്കോളൂ. .. ..

അടികംമാരും വായിക്കില്ലെന്ന ആശ്വാസത്തോടെ
ഹൃദയപൂര്‍വ്വം, അസുരന്‍

3 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ