തിങ്കളാഴ്‌ച, നവംബർ 21, 2011

ഡിലമ


1. അരി രണ്ടു രൂപയ്ക്ക് കിട്ടണം, അതിനുള്ള വക ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പെട്രോളിന്റെ വില/ നികുതി കൂട്ടരുത്

2. ബാങ്കുകള്‍ പൊട്ടരുത്. പക്ഷെ ബാങ്കില്‍ നിന്നും  വായ്പ എടുത്ത കര്‍ഷകര്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കരുത്.

3. കര്‍ഷകര്‍ ആത്മഹത്യ ചെയ്യരുത്‌ , പക്ഷെ  കര്‍ഷകര്‍ക്ക്‌ ലാഭം ഉണ്ടാവുന്ന തരത്തില്‍ തേങ്ങയുടെയും നേന്ത്രപ്പഴത്തിന്റെയും വില കൂടരുത്‌.

4 . സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമ പിടിക്കരുത്, പക്ഷെ പാട്ടുകള്‍ യൂ ടൂബില്‍ വരാതിരിക്കരുത്.

5. ഐശ്വര്യയുടെ പ്രസവം ചാനലുകള്‍ ആഘോഷിക്കരുത്, പക്ഷെ കൊച്ചിന്റെ പടം ഫ്ലാഷ് ചെയ്യാതിരിക്കരുത്.

6. നാട്ടിലാരും അവിഹിതം നടത്തരുത്,പക്ഷെ എനിക്കൊന്ന് ഒത്തു കിട്ടിയാല്‍ എന്റെ പ്രൈവസിയില്‍ ആരും കൈ കടത്തരുത്.

7. ജാതി ചോദിക്കരുത് പക്ഷെ എന്റെ സമുദായക്കാരന്‍ ഇലക്ഷനില്‍ തോല്‍ക്കരുത്.

8 .  വിലക്കയറ്റം ഉണ്ടാവരുത്, പക്ഷെ എന്റെ ശമ്പള വര്‍ധന ഉണ്ടാവാതിരിക്കരുത്

9.  മദ്യ ഷാപ്പുകള്‍ അധികം അനുവദിക്കരുത്, എന്ന് കരുതി മദ്യം നിരോധിക്കരുത്.

10. അഹിംസ നല്ലതാണ് , പക്ഷെ കോഴി ഇറച്ചികഴിക്കുന്നത്‌ നിര്‍ത്തരുത്.


ബ്ലോഗ് പൊടി പിടിക്കാതിരിക്കാന്‍ വേണ്ടി ചുമ്മാ ...