ചൊവ്വാഴ്ച, സെപ്റ്റംബർ 07, 2010

അധ്യാപകരുടെ തല വെട്ടണം !!!

‘രാമന്‍ പാമ്പിനെ കൊന്നു‘.  ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു. ടീച്ചറുടെ ചൂരല്‍ തുടയില്‍ റെയില്‍ പാളം തീര്‍ക്കുമ്പോള്‍ എനിക്ക് അട്ടര്‍ കണ്‍ഫ്യൂഷനായിരുന്നു. രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം?  ഇനി കര്‍ത്താവ് വളര്‍ത്തിയ പാമ്പിനെയാണോ രാമന്‍ തല്ലിക്കൊന്നത്?  പിന്നീടുള്ള മൂന്നാല് രാത്രികളില്‍ ഞാന്‍ കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.

ടീച്ചറെ അടിക്കാന്‍ മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച്  നോക്കാം. എന്നാലേ ചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്‍ഥങ്ങളും  സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.

 ‘രാമന്‍ പാമ്പിനെ കൊന്നു‘.  ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ?  - വിശകലങ്ങള്‍

നം 1 :  ഒരു ക്രിസ്ത്യന്‍ സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ . “  എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്‍ത്താവാണ്. ‘കര്‍ത്താവാണ്’ ഏറ്റവും വലിയവന്‍. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്‍ത്താവ്’ എന്ന കണ്‍സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്‍ വാഷിങ്ങ് ?

നം 2 :  ‘രാമന്‍’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്‍ ഒരു പാമ്പിനെ കൊല്ലാന്‍ മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്‍ വേറേ ദൈവത്തിനെ മണിയടിക്കണം. ഇങ്ങനെയും ഈ ചോദ്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാം.

നം 3 : ‘രാമന്‍‘ എന്നാല്‍ വിഷ്ണു.  ‘പാമ്പ്‘ എന്നാല്‍ ഒരു ശൈവ മൂര്‍ത്തി. അപ്പോള്‍ ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.

നം 4 : രാമന്‍ പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്‍, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത്  കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്‍ എന്നും വ്യംഗ്യാര്‍ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ഥമേതായാലും ടീച്ചര്‍ മത നിന്ദ ചെയ്തു എന്ന് വ്യക്തം.  ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ.  നമ്മള്‍ കൈ വെട്ടിയിട്ടും സ്കൂളുകാര്‍ ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്‍ കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.

രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്‍ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്‍ അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം .

വാല്‍ : വെട്ടല്‍ നമുക്ക് ഔട്ട് സോര്‍സ് ചെയ്യണം. അല്ലെങ്കില്‍ പത്തന്‍പത് പേരൊക്കെ അറിഞ്ഞ് ലക്ഷങ്ങള്‍ ചെലവുള്ള പരിപാടിയാവും. വെറും 25,000 രൂപയ്ക്ക് ചെയ്യാവുന്ന ഒരു ചെറിയ കൊട്ടേഷനാണ് വേറൊരു പാര്‍ട്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയത്.

9 comments :

പാരസിറ്റമോള്‍ പറഞ്ഞു...

adipoli

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.


നന്നായിട്ടുണ്ട്.....ആശംസകള്‍ .....

പ്രതികരണൻ പറഞ്ഞു...

മാഷേ,
ഒരു സാധനം കൂടിയുണ്ട്. ഒമ്പതാം ക്ലാസിലെ മലയാളം പുസ്തകത്തിലെ, ‘പടച്ചോന്റെ ചോറ്‌‘ എന്ന ഉറൂബിയൻ കഥയിൽ, മടയനും അലസനും ആയ കഥാപാത്രത്തിന്റെ പേര് ‘മുഹമ്മദ്’! മരണാനന്തര കൈവെട്ടിനു സാധിക്കുമോ? അല്ലേങ്കിൽ, പകർപ്പവകാശക്കാരെ വെട്ടിയാലും മതി!!

അജ്ഞാതന്‍ പറഞ്ഞു...

തകര്‍ത്തു...

:)

അജ്ഞാതന്‍ പറഞ്ഞു...

@ പാരസിറ്റമോള്‍ - നന്ദി . വീണ്ടും വന്നതിനും കമന്റിനും

@ ഗോപകുമാര്‍ - കമന്റിനു നന്ദി

@ പ്രതികരണന്‍ - അങ്ങനെ ഒരുപാട്‌ കഥാപാത്രങ്ങളുണ്ട് മാഷേ. നമ്മളിപ്പോഴല്ലേ ഇതൊക്കെ ജാതി-മത ലെന്സിലൂടെ നോക്കിത്തുടങ്ങിയത്


@ സത - നന്ദി. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

Abdul Azeez Vengara പറഞ്ഞു...

മുഹമ്മദ് പടച്ചോനെ പടച്ചോനെ
പടച്ചോന്‍ എന്തടാ നായിന്റെ മോനെ
മുഹമ്മദ് പടച്ചോനെ ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാകും
പടച്ചോന്‍ ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ

ബാപ്പാനെ തന്തെ എന്ന് വിളിക്കുകയും അത് പച്ചമലയാളമാനെന്ന് വാദിക്കുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല

Bharatheeyan പറഞ്ഞു...

നന്നായിട്ടുണ്ട് ..... മറ്റു ബ്ലോഗുകളെ പോലെ പക്ഷം ചേര്‍ന്ന് വിഡ്ഢിത്തം വിളംബുകയല്ല താങ്കള്‍ ചെയ്തത്.... അഭിനന്ദനം..

IndianSatan.com പറഞ്ഞു...

ഈ പോസ്റ്റിങ്ങ്‌ ഒത്തിരിപേര്‍ അടിച്ചു മാറ്റിയിട്ടുണ്ടല്ലോ,
ഒത്തിരി കഷ്ടപെട്ടാ ഒറിജിനല്‍ കണ്ടുപിടിച്ചത്!!!

(ഈ ലിങ്ക് എന്റേ പോസ്റ്റിങ്ങ്‌ ഇല്‍ കൊടുത്തിട്ടുണ്ട്, കൊഴപ്പം ഇല്ല എന്ന് വിശ്വസിക്കുന്നു.)

പാര്‍ത്ഥന്‍ പറഞ്ഞു...

ഈ ഹിന്ദുക്കൾക്കൊന്നും ഒരു വിവരോം ഇല്ല. പണ്ടോക്കെ കള്ളും കുടിച്ചു നടക്കണോണ്ടാർന്നൂന്ന് പറയാം. ഇപ്പോ കൂടുതലും വിദേശിയായതോണ്ട് ബുദ്ധി കൂടണതാവും. എന്തു കണ്ടാലും മതപരമായി ചിന്തിക്കാൻ പഠിക്കണം. പണ്ട്, രാഷ്ട്രീയ കോണിലൂടെ മാത്രമെ സാഹിത്യം പോലും വിലയിരുത്താൻ പാടുള്ളൂ എന്നാരോ പറയുന്നത് കേട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ