ഞായറാഴ്‌ച, ഏപ്രിൽ 15, 2007

എന്റെ രാവുകള്‍
അതിന്റെ അന്ത്യ യാമങ്ങള്‍
നിദ്രയുടെ നേര്‍ത്ത നാരുകള്‍
ഞാനറിയാതെ നീ കവറ്ന്നെടുത്തു

എന്റെ കിനാവുകള്‍
അവയുടെ നനുത്ത വിരലുകള്‍
ആര്‍ദ്ര നിശ്വാസങ്ങള്‍
അവ പോലും നീ അളന്നെടുത്തു

ഓര്‍മ്മയെന്നില്‍ മേഘമായ്‌ നിറഞ്ഞു
രാഗമേതോ മഴവില്ലു വരച്ചു
പിന്നെയേതോ തണുത്ത നിമിഷത്തില്
മൌനമെന്നില്‍ മഴയായ്‌ പെയ്തു
മഴത്തുള്ളിയുടെ താളം
പുതുമണ്ണിന്റെ ശ്വാസം
മനസ്സില്‍ വീണ്ടും ജലമര്‍മ്മരം

3 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ