വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007

എനിക്ക്‌ നിന്നോട്‌ വല്ലാതെ ഇഷ്ടം തോന്നുന്നു
ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം
ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്‌
ആവാന്‍ വഴിയില്ല
കാരണം ഇഷ്ടം എനിക്ക്‌ മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ

എനിക്ക്‌ പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു
അപ്പോഴൊക്കെ എനിക്കു വേദന തോന്നുന്നു
ഇതിനെയാണോ വിരഹമെന്ന്‌ പറയുന്നത്‌
ആവാന്‍ വഴിയില്ല
കാരണം വേദന എനിക്കു മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ

2 comments :

ശാലിനി പറഞ്ഞു...

ഇതിനെയാണ് പ്രണയം എന്നു പറയുന്നത്.

വണ്‍വേ ആണല്ലേ, സാരമില്ല എത്രയും പെട്ടെന്ന് ഇത് ടുവേ ആവട്ടെ എന്നാശംസിക്കുന്നു.

കുതിരവട്ടന്‍ | kuthiravattan പറഞ്ഞു...

അപ്പൊ പ്രണയം 50% ഒക്കെ. മറുഭാഗത്തു നിന്നുള്ള 50% ശരിയാകുമായിരിക്കും. :-) ഞാനായിട്ടു നിരുത്സാഹപ്പെടുത്തുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ