എന്റെ രാവുകള്‍
അതിന്റെ അന്ത്യ യാമങ്ങള്‍
നിദ്രയുടെ നേര്‍ത്ത നാരുകള്‍
ഞാനറിയാതെ നീ കവറ്ന്നെടുത്തു
എന്റെ കിനാവുകള്‍
അവയുടെ നനുത്ത വിരലുകള്‍
ആര്‍ദ്ര നിശ്വാസങ്ങള്‍
അവ പോലും നീ അളന്നെടുത്തു
ഓര്‍മ്മയെന്നില്‍ മേഘമായ് നിറഞ്ഞു
രാഗമേതോ മഴവില്ലു വരച്ചു
പിന്നെയേതോ തണുത്ത നിമിഷത്തില്
മൌനമെന്നില്‍ മഴയായ് പെയ്തു
മഴത്തുള്ളിയുടെ താളം
പുതുമണ്ണിന്റെ ശ്വാസം
മനസ്സില്‍ വീണ്ടും ജലമര്‍മ്മരം
ഞായറാഴ്‌ച, ഏപ്രിൽ 15, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
3 comments :
വരികള്‍ മോശമൊന്നുമില്ല. ഇതിനു തലക്കെട്ട് ഇല്ലേ?
:)
ഞാനും വായിച്ചു..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ