വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007

Getting Started

ഇന്നു മുതല്‍ ഞാനും ബ്ളോഗെഴുത്തിണ്റ്റെ ലോകത്തേക്ക്‌

കുറെ വായിച്ചു മതിയായപ്പോള്‍ ഒരു ചെയ്ഞ്ച്‌

അല്ലെങ്കിലും ഒരു ചെയിഞ്ച്‌ ആര്‍ക്കാ ഇഷ്ടല്ലാത്തത്‌

അറിയാവുന്നവരോടാരോടും പറയാനാവാത്തതൊക്കെ ഡയറിയില്‍ എഴുതുന്ന ശീലംചെറുതായിട്ട്‌ ഉണ്ട്‌.

എഴുതാനുള്ള മടി ഉള്ളതു കൊണ്ട്‌ ഒഴിഞ്ഞ താളുകളാണ്‌ കൂടുതല്‍. അതുകൊണ്ട്‌ ഇനി മുതല്‍‍ എന്റെ ചിന്തകളെല്ലാം ഞാനീ ബ്ളോഗില്‍ കോറിയിടാന്‍ പോവുന്നു

അല്ല 'തൂവിയിടാന്‍' എന്നതാണോ കൂടുതല്‍ ചേരുന്നത്‌

90% ബ്ളോഗുകള്‍ക്കും ഒരേ ഒരു വായനക്കാരനേ ഒള്ളു എന്നെനിക്കറിയാം

എന്റെ കാര്യത്തില്‍ അതുപോലും ഉണ്ടാവില്ല, കാരണം ഞാനെഴുതുന്നതൊന്നും പിന്നെ വായിക്കുന്നത്‌ എനിക്ക്‌ ഇഷ്ടമല്ല, കത്തിലായാലും പരീക്ഷപേപ്പറിലായാലും. അതുകൊണ്ട്‌ ധൈര്യമായി മനസ്സ്‌ തുറക്കാം. ആരറിയാന്‍ .......

ഇനിയിപ്പോ എന്നെ അറിയാത്തവരാരെങ്കിലും ഇതു വായിച്ചാലും എനിക്കു ഒരു കുഴപ്പവും ഇല്ല

Strangers are less dangerous

ഈ കൊച്ചു ബ്ളോഗ്‌ മറ്റാരും വായിക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ

1 comments :

അജ്ഞാതന്‍ പറഞ്ഞു...

im reading......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ